Sun, 7 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Al-Aqsa

അ​ൽ-​അ​ഖ്സ​യി​ൽ ഈ​ദ് ന​മ​സ്കാ​ര​ത്തി​ന് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി ഇ​സ്ര​യേ​ൽ; പ​ശ്ചി​മേ​ഷ്യ​യി​ൽ പ്ര​തി​ഷേ​ധം പു​ക​യു​ന്നു

ജ​റു​സ​ലേം: സു​ര​ക്ഷാ കാ​ര​ണ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി ജ​റു​സ​ലേ​മി​ലെ ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ അ​ൽ-​അ​ഖ്സ പ​ള്ളി​യി​ൽ ഈ​ദ് ന​മ​സ്കാ​രം ന​ട​ത്തു​ന്ന​തി​ന് ഇ​സ്ര​യേ​ൽ അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി. ഇ​റാ​നു​മാ​യു​ള്ള യു​ദ്ധ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​ള്ളി​യി​ലും പ​രി​സ​ര​ത്തും ക​ടു​ത്ത സു​ര​ക്ഷാ നി​ബ​ന്ധ​ന​ക​ളാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

നി​യ​ന്ത്ര​ണ​ങ്ങ​ളെ​ത്തു​ട​ർ​ന്ന് കി​ഴ​ക്ക​ൻ ജ​റു​സ​ലേ​മി​ലെ പ​ഴ​യ ന​ഗ​രം നി​ശ്ച​ല​മാ​യി​രി​ക്കു​ക​യാ​ണ്. പ​ള്ളി​യി​ൽ പ്ര​വേ​ശ​നം നി​ഷേ​ധി​ച്ച​തോ​ടെ തെ​രു​വു​ക​ളി​ൽ ന​മ​സ്ക​രി​ക്കാ​ൻ നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ ഒ​ത്തു​കൂ​ടി. എ​ന്നാ​ൽ ഇ​വ​ർ​ക്ക് നേ​രെ ഇ​സ്ര​യേ​ൽ പോ​ലീ​സ് ക​ർ​ശ​ന നി​ല​പാ​ടാ​ണ് സ്വീ​ക​രി​ക്കു​ന്ന​ത്.

റ​മ​ദാ​ൻ മാ​സ​ത്തി​ലു​ട​നീ​ളം അ​ൽ-​അ​ഖ്സ​യി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ നി​ല​നി​ന്നി​രു​ന്നു. ഈ​ദ് ദി​ന​ത്തി​ലെ ഈ ​വി​ല​ക്ക് പ​ല​സ്തീ​ൻ ജ​ന​ത​യ്ക്കി​ട​യി​ൽ വ​ലി​യ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യി​ട്ടു​ണ്ട്. മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ സം​ഘ​ർ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹം ഇ​ട​പെ​ട​ണ​മെ​ന്ന് വി​വി​ധ മു​സ്ലീം രാ​ജ്യ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up